വെല്ലൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ജീപ്പിടിച്ച് അപകടം; 3 പേർ മരിച്ചു, ഒരാളുടെ നില ഗുരുതരം

ഗുരുതരമായി പരുക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി
jeep lorry accident at vellore 3 death
തമിഴ്നാട് വെല്ലൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ജീപ്പിടിച്ച് അപകടം; 3 പേർ മരിച്ചു, ഒരാളുടെ നില ഗുരുതരം
Updated on

വെല്ലൂർ: തമിഴ്നാട് വെല്ലൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ജീപ്പിടിച്ച് മൂന്നു മരണം. ജീപ്പിലുണ്ടായിരുന്ന മൂന്നുപേർ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈ സ്വദേശികളാണ് ജീപ്പിലുണ്ടായിരുന്നത്. ചെന്നൈയിൽ നിന്നും വെല്ലൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

ചെന്നൈ ബംഗളൂരു ഹൈവേയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ജീപ്പ് അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. നിയന്ത്രണം വിട്ട ജീപ്പ് റോഡിന്‍റെ വശത്ത് പാർക്കു ചെയ്തിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണമായും തകർന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

logo
Metro Vaartha
www.metrovaartha.com