
ന്യൂഡൽഹി: പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയർവെയ്സിന്‍റെ 538 കോടിയുടെ വസ്തുവകകൾ കണ്ടു കെട്ടി. കള്ളപ്പണം വെളിപ്പിക്കൽ കേസിൽ ഇഡി ഡയറക്‌ടറുടേതാണ് നടപടി.
ഫ്ലാറ്റുകൾ, ബംഗ്ലാവുകൾ, വാണിജ്യ കെട്ടിടങ്ങൾ തുടങ്ങിയവയാണ് കണ്ടു കെട്ടിയത്. കമ്പനി ജീവനക്കാരുടെ പേരിൽ രജിസ്റ്റർ ചെയ്ത വസ്തു വകകളാണ് കണ്ടുകെട്ടിയത്. ഇതിൽ ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്‍റെയും ഭാര്യയുടേയും മകന്‍റേയും പേരിലുള്ള വസ്തു വകകളും ഉൾപ്പെടുന്നു.