ബിജെപിയിൽ കുടുംബ വാഴ്ച; ഝാർഖണ്ഡിൽ സ്ഥാനാർഥി പട്ടിക പുറത്തു വിട്ടതിനു പിന്നാലെ കൂട്ട രാജി

മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടയുടെ ഭാര്യയ്ക്കും ചംപായ് സോറന്‍റെ മകനും സീറ്റ് നൽകിയതിനെ ചൊല്ലിയാണ് പാർട്ടിയിൽ തർക്കം ആരംഭിച്ചത്
jharkhand assembly election mass resignation at bjp
ബിജെപിയിൽ കുടുംബ വാഴ്ച; ഝാർഖണ്ഡിൽ സ്ഥാനാർഥി പട്ടിക പുറത്തു വിട്ടതിനു പിന്നാലെ കൂട്ട രാജിRepresentative image
Updated on

റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടിക പുറത്തു വിട്ടതിനു പിന്നാലെ ഝാർഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി. സ്ഥാനാർഥി പ്രഖ്യാപനത്തിൽ കുടുംബ വാഴ്ച ആരോപിച്ച് നിരവധി നേതാക്കൾ രാജിവച്ചു. എംഎൽഎമാരുൾപ്പെടെ പത്തോളം പേരാണ് രാജിവച്ചത്.

മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടയുടെ ഭാര്യയ്ക്കും ചംപായ് സോറന്‍റെ മകനും സീറ്റ് നൽകിയതിനെ ചൊല്ലിയാണ് പാർട്ടിയിൽ തർക്കം ആരംഭിച്ചത്. പിന്നാലെ മുൻ മുഖ്യമന്ത്രി രഘുബർദാസിന്‍റെ മരുമകൾക്ക് അടക്കം നിരവധി പേർക്ക് ബിജെപി സീറ്റ് നൽകി. ഇതോടെ ബിജെപിയിൽ കുടുംബവാഴ്ചാണെന്നും നേതാക്കളെ നേതൃത്വം വഞ്ചിച്ചെന്നും ആരോപിച്ച് നേതാക്കൾ രംഗത്തെത്തുക‍യായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com