ത്സാർഖണ്ഡിൽ ബിജെപിക്ക് തിരിച്ചടി; സിറ്റിങ് എംഎൽഎ കോൺഗ്രസിൽ ചേർന്നു

ബിജെപിയില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹം ജെഎംഎം ടിക്കറ്റില്‍ എംഎല്‍എയായിരുന്നു
Jharkhand Bjp Sitting Mla Joined Congress
Jharkhand Bjp Sitting Mla Joined Congress

റാഞ്ചി: ത്സാർഖണ്ഡിൽ ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു. മണ്ഡു എംഎല്‍എ ജയ്പ്രകാശ് ഭായ് പട്ടേലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ഗുലാം അഹമ്മദ് മിര്‍, ഝാര്‍ഖണ്ഡ് പിസിസി അധ്യക്ഷന്‍ രാജേഷ് ഠാക്കൂര്‍, മന്ത്രി അലംഗിര്‍ ആലം, ദേശീയ വക്താവ് പവന്‍ ഖേര എന്നിവർ ചേർന്നാണ് ജയ്പ്രകാശ് ഭായ് പട്ടേലിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.

ബിജെപിയില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹം ജെഎംഎം ടിക്കറ്റില്‍ എംഎല്‍എയായിരുന്നു. ജെ.എം.എമ്മിന്‍റെ ആദ്യകാല നേതാക്കളില്‍ ഒരാളായ ടേക് ലാല്‍ മഹ്‌തോയുടെ മകനാണ് ജയപ്രകാശ് ഭായ് പട്ടേൽ. തന്‍റെ പിതാവിന്‍റെ ആശയങ്ങൾ എൻഡിഎയിൽ കാണാനാവാത്തതുകൊണ്ടാണ് താൻ എൻഡിഎ വിട്ടതെന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com