റാഞ്ചിയിൽ എയിംസും 400 ആംബുലൻസും അനുവദിക്കണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഝാർഖണ്ഡ് ആരോഗ്യ മന്ത്രി

ലോക ജനസംഖ‍്യാ ദിന പരിപാടിയിൽ സംസാരിക്കവെയായിരുന്നു മന്ത്രി ഇത്തരത്തിലൊരു ആവശ‍്യം മുന്നോട്ടു വച്ചത്
Jharkhand Health Minister requests Centre to allocate AIIMS and 400 ambulances in Ranchi

ഇർഫാൻ അൻസാരി

Updated on

റാഞ്ചി: റാഞ്ചിയിൽ എയിംസും 400 ആംബുലൻസുകളും അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ‍്യപ്പെട്ട് ഝാർ‌ഖണ്ഡ് ആരോഗ‍്യ വകുപ്പ് മന്ത്രി ഇർഫാൻ അൻസാരി. ലോക ജനസംഖ‍്യാ ദിന പരിപാടിയിൽ സംസാരിക്കവെയായിരുന്നു മന്ത്രി ഇത്തരത്തിലൊരു ആവശ‍്യം മുന്നോട്ടു വച്ചത്.

സംസ്ഥാനത്തെ ഏക എയിംസ് ഉള്ളത് റാഞ്ചിയിൽ നിന്നും 300 കിലോമീറ്റർ അകലെയുള്ള ദിയോഘറിലാണുള്ളതെന്നും ഇതു മൂലം രോഗികൾ വളരെയധികം കഷ്ടപെടുന്നുവെന്നും റാഞ്ചിയിൽ‌ എയിംസ് സ്ഥാപിച്ചാൽ രോഗികൾക്ക് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.

രാജേന്ദ്ര ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വിപുലീകരികുന്നതിന്‍റെ ഭാഗമായി ഏഷ‍്യൻ ഡെവലപ്മെന്‍റ് ബാങ്കിൽ നിന്നും സർക്കാർ വായ്പ എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും ആധുനിക മാതൃ-ശിശു ആശുപത്രികൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കാൻ ഇത് സഹായകരമാകുമെന്നും മന്ത്രി വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com