jharkhand maoist encounter top leader killed

ഝാർ‌ഖണ്ഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 15 മാവോയിസ്റ്റുകളെ വധിച്ചു

file image

ഝാർ‌ഖണ്ഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 15 മാവോയിസ്റ്റുകളെ വധിച്ചു

തലയ്ക്ക് ഒരുകോടി രൂപ ഇനാം പ്രഖ്യാപിച്ച മുതിർന്ന മാവോയിസ്റ്റ് നേതാവ് പഥിറാം മാഞ്ചി ഉൾപ്പെടെയുള്ളവരെയാണ് വധിച്ചത്
Published on

റാഞ്ചി: ഝാർ‌ഖണ്ഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 15 ഓളം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഝാർഖണ്ഡിലെ വെസ്റ്റ് സ്ങ്ങും ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. തലയ്ക്ക് ഒരുകോടി രൂപ ഇനാം പ്രഖ്യാപിച്ച മുതിർന്ന മാവോയിസ്റ്റ് നേതാവ് പഥിറാം മാഞ്ചി ഉൾപ്പെടെയുള്ളവരെയാണ് വധിച്ചത്.

ചൊവ്വാഴ്ച മുതലാണ് വനമേഖലയിൽ സിആർഎഫിന്‍റെ കോബ്ര കമാൻഡോ യൂണിറ്റ് മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷൻ ആരംഭിച്ചത്. 1500 സിആർപിഎഫ് അംഗങ്ങൾ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തിയിരുന്നത്. കൂടുതൽ പ്രദേശങ്ങളിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com