കള്ളപ്പണം വെളുപ്പിക്കൽ: ഝാർഖണ്ഡ് മന്ത്രി അറസ്റ്റിൽ

വീട്ടിൽ നിന്ന് 32 കോടി രൂപയുടേതടക്കം 3 കേന്ദ്രങ്ങളിൽ നിന്ന് 3 6.75കോടി രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെടുത്തിരുന്നു.
Jharkhand minister Alamgir Alam arrested for money laundering
Alamgir Alam file
Updated on

റാഞ്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് ഗ്രാമവികസന മന്ത്രിയും കോൺഗ്രസ് നേതാവുമായ ആലംഗീർ ആലത്തെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തു. ആലത്തിന്‍റെ പെഴ്സണൽ സെക്രട്ടറി സഞ്ജീവ് കുമാർ ലാലിനെയും ഇദ്ദേഹത്തിന്‍റെ വീട്ടുജോലിക്കാരൻ ജഹാംഗീർ ആലത്തെയും അറസ്റ്റ് ചെയ്തതിന്‍റെ തുടർച്ചയായാണു നടപടി.

ഗ്രാമവികസന വകുപ്പിലെ അഴിമതികളെക്കുറിച്ച് അന്വേഷിച്ച ഇഡി ജഹാംഗീർ ആലത്തിന്‍റെ വീട്ടിൽ നിന്ന് 32 കോടി രൂപയുടേതടക്കം മൂന്നു കേന്ദ്രങ്ങളിൽ നിന്ന് 3 6.75കോടി രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് തുടർച്ചയായ രണ്ടു ദിവസം മന്ത്രിയെ ചോദ്യം ചെയ്തു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എഴുപതുകാരനായ ആലംഗീർ ആലത്തെ പിന്നീട് വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. ചൊവ്വാഴ്ച ഒമ്പതു മണിക്കൂറും ഇന്നലെ ആറു മണിക്കൂറുമായിരുന്നു ചോദ്യം ചെയ്യൽ. പണത്തിന്‍റെ ഉറവിടത്തെക്കുറിച്ചു വ്യക്തമായ വിശദീകരണം നൽകാൻ മന്ത്രിക്കായില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com