കുഴിബോംബ് സ്ഫോടനം; ജമ്മു കശ്മീരിൽ സൈനികന് വീരമൃത്യു

തിങ്കളാഴ്ചയായിരുന്നു സ്ഫോടനം
jk landmine blast kupwara army soldier udhampur encounter

കുഴിബോംബ് സ്ഫോടനം; ജമ്മു കശ്മീരിൽ സൈനികന് വീരമൃത്യു

file image

Updated on

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ കുഴിബോംബ് പൊട്ടി കരസേനാംഗത്തിന് വീരമൃത്യു. ത്രെഗാമിലുള്ള പുത്താഹ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സ്ഫോടനമുണ്ടായത്. ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി അംഗം ഹവില്‍ദാര്‍ സുബൈറിനെ ദ്രഗ്‌മുള്ളയിലെ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം, ജമ്മു കശ്മീരിലെ ഉധംപുരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ തിങ്കളാഴ്ച ഏറ്റുമുട്ടി. ഒരു ഭീകരന് പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. മജാൽത്ത മേഖലയിലെ സോവം എന്ന ഗ്രാമത്തിൽ ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ളവരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സൈന്യം നടത്തിയ പരിശോധനയക്കിടെയാണ് ഭീകരർ വെടിയുതിർത്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com