മോദി - പുടിൻ ചർച്ചയിൽ പ്രതിരോധം പ്രധാന അജൻഡ

റഷ്യയിൽ നിന്ന് ഇന്ത്യ എസ്-400 വ്യോമ പ്രതിരോധ മിസൈലുകൾ, അഞ്ചാം തലമുറ എസ്‌യു- 57 എന്നിവ വാങ്ങുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമാകും
Putin's visit: extraordinary security, top secret

പുടിന്‍റെ സന്ദർശനം: അസാധാരണ സുരക്ഷ, അതീവ രഹസ്യം

file photo

Updated on

ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ വ്യാഴാഴ്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് പുടിന്‍റെ ഇന്ത്യ സന്ദർശനം. ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് പുടിന്‍റെ സന്ദർശന ലക്ഷ്യം.

ഡൽഹിയിലാണ് പുടിൻ വിമാനമിറങ്ങുക. പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനു സ്വകാര്യ അത്താഴവിരുന്നൊരുക്കും. വെള്ളിയാഴ്ച രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം.

Putin's visit: extraordinary security, top secret
പുടിന്‍റെ ഇന്ത്യ സന്ദർശനം: അസാധാരണം രഹസ്യാത്മകം സുരക്ഷാ സന്നാഹങ്ങൾ

മഹാത്മാ ഗാന്ധിയുടെ സ്മൃതികുടീരമായ രാജ്ഘട്ടിൽ പുടിൻ ആദരം അർപ്പിക്കും. രാഷ്ട്രപതി ദ്രൗപദി മുർമു ഒരുക്കുന്ന വിരുന്നിലും പുടിൻ സംബന്ധച്ചേക്കും.

പ്രതിരോധ ഇടപാടുകളാവും മോദി- പുടിൻ ചർച്ചയിലെ പ്രധാന അജൻഡ. റഷ്യയിൽ നിന്ന് എസ്-400 വ്യോമ പ്രതിരോധ മിസൈലുകൾ, അഞ്ചാം തലമുറ എസ്‌യു- 57 വാങ്ങുന്നതടക്കമുള്ള കാര്യങ്ങളിൽ ഇരുനേതാക്കളും തമ്മിലെ കൂടിക്കാഴ്ചയിൽ തീരുമാനമാകും. ആണവോർജ രംഗത്തും ഇന്ത്യയും റഷ്യയും തമ്മിൽ കരാറുകളിൽ എത്തുമെന്നാണ് വിവരം. 2021നുശേഷം ഇതാദ്യമായാണ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com