journalist killed by speeding bmw in chennai
ചെന്നൈയിൽ ബിഎംഡബ്ല്യു കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ചെന്നൈയിൽ ബിഎംഡബ്ല്യു കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

പ്രദീപ് സഞ്ചരിച്ചിരുന്ന ബൈക്കിനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു
Published on

ചെന്നൈ: ചെന്നൈ നഗരത്തിൽ മാധ്യമപ്രവർത്തകൻ കാറിടിച്ച് മരിച്ചു. തെലുങ്ക് ടിവി ചാനലിലെ ക്യാമറാമാനായ പര്ദീപ് (39) ആണ് അമിതവേഗത്തിലെത്തിയ ബിഎംഡബ്യു കാറിടിച്ച് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രദീപ് സഞ്ചരിച്ചിരുന്ന ബൈക്കിനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പ്രദീപ് നൂറ് മീറ്ററോളം ദൂരേയ്ക്ക് തെറിച്ചുപോയി. അപകടത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഇ‍യാൾക്കായി തെരച്ചിൽ തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com