ഇന്ത്യ കീഴടങ്ങിയെന്ന പരാമർശം രാജ്യദ്രോഹ കുറ്റം, ഇന്ത്യൻ സേനയെ അപമാനിച്ചു; രാഹുലിനെതിരേ ജെ.പി. നഡ്ഡ

ഓപ്പറേഷൻ സിന്ദൂറിനിടെ യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ ഫോൺ കോളിനെ തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയും കീഴടങ്ങിയതെന്നായിരുന്നു രാഹുലിന്‍റെ പരാമർശം
jp nadda against rahul gandhi

ഇന്ത്യ കീഴടങ്ങിയെന്ന പരാമർശം രാജ്യദ്രോഹ കുറ്റം, ഇന്ത്യൻ സേനയെ അപമാനിച്ചു; രാഹുലിനെതിരേ ജെ.പി. നഡ്ഡ

Updated on

ന്യൂഡൽഹി: ഇന്ത്യ കീഴടങ്ങിയെന്ന രാഹുലിന്‍റെ പരാമർശം രാജ്യദ്രോഹ കുറ്റമെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ. ഇന്ത്യൻ സേനയെ രാഹുൽ അപമാനിച്ചെന്നും ഇന്ത്യ നൽ‌കിയ തിരിച്ചടിക്ക് ശേഷം പാക്കിസ്ഥാനു പോലും ഇങ്ങനെ പറയാൻ ധൈര്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിനിടെ യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ ഫോൺ കോളിനെ തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയും കീഴടങ്ങിയതെന്നായിരുന്നു രാഹുലിന്‍റെ പരാമർശം. ഭോപ്പാലിൽ നടന്ന കോൺഗ്രസിന്‍റെ സംഗതൻ ശ്രിജൻ അഭിയാൻ ക്യാംപെയിനിൽ സംസാരിക്കവെയായിരുന്നു രാഹുലിന്‍റെ പരാമർശം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com