പ്രധാനമന്ത്രിക്കു പിന്നാലെ സിബിസിഐ ആസ്ഥാനം സന്ദർശിച്ച് ജെ.പി. നഡ്ഡ

കൂടെ മലയാളി നേതാക്കളായ അനിൽ ആന്‍റണി, ടോം വടക്കൻ എന്നിവരും
JP Nadda visited the CBCI headquarters
പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പിന്നാലെ സിബിസിഐ ആസ്ഥാനം സന്ദർശിച്ച് ജെ.പി. നഡ്ഡ
Updated on

ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ആസ്ഥാനം സന്ദർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി. നഡ്ഡ. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി മാത്യു കോയിക്കൻ നഡ്ഡയെ സ്വീകരിച്ചു. ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത അദ്ദേഹം ഡൽഹി രൂപത ബിഷപ്പ് അനിൽ കൂട്ടോയുമായി കൂടിക്കാഴ്ച നടത്തി.

ബിജെപി എംപി ബാൻസൂരി സ്വരാജ്, കമാൽജീത് ഷെഹ്‌രാവത്ത്, ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ എന്നിവരും മലയാളികളായ ബിജെപി നേതാക്കൾ അനിൽ ആന്‍റണി, ടോം വടക്കൻ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തുടർന്ന് വൈദികരുമായി കൂടിക്കാഴ്ച നടത്തിയ നഡ്ഡ ക്രിസ്മസ് സന്ദേശം നൽകിയതിന് ശേഷമാണ് മടങ്ങിയത്.

രാജ്യത്തെ ക്രിസ്ത്യൻ വിഭാഗത്തിന്‍റെ ആശങ്ക കേന്ദ്രമന്ത്രിയെ അറിയിച്ചതായി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ വിശദീകരിച്ചു. സഭാ ഭരണഘടനാ മൂല്യങ്ങൾക്ക് ഒപ്പമായിരിക്കും. മണിപ്പൂർ പ്രത്യേകം പരാമർശിച്ചില്ല. പക്ഷേ തുടർ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നദ്ദയുടെ സന്ദർത്തെ കുറിച്ച് അനിൽ കൂട്ടോ വിശദീകരിച്ചു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി സിബിസിഐ ആസ്ഥാനം സന്ദർശിച്ചിരുന്നു. തുടർന്ന് ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത അദ്ദേഹം ചടങ്ങിനെ അഭിസംബോധന ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com