justice dy chandrachud says he will vacate official residence in 2 weeks

ഡി.വൈ. ചന്ദ്രചൂഡ്

രണ്ടാഴ്ചയ്ക്കകം ചീഫ് ജസ്റ്റിസിന്‍റെ ഔദ്യോഗിക വസതി ഒഴിയും: ഡി.വൈ. ചന്ദ്രചൂഡ്

സർക്കാർ വാടക അടിസ്ഥാനത്തിൽ നൽകിയ വസതിയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന തന്‍റെ 2 പെൺമക്കൾക്കായി വീൽചെയറിൽ പോവാനുള്ള സൗകര്യം ഒരുക്കണം
Published on

ന്യൂഡൽഹി: പരമാവധി രണ്ടാഴ്ച്ചയ്ക്കുള്ളിൽ ചീഫ് ജസ്റ്റിസിന്‍റെ ഔദ്യോഗിക വസതി ഒഴിയുമെന്ന് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. സാധനങ്ങൾ മറ്റാൻ 10 ദിവസത്തെ സമയം ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.

സർക്കാർ വാടക അടിസ്ഥാനത്തിൽ നൽകിയ വസതിയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന തന്‍റെ 2 പെൺമക്കൾക്കായി വീൽചെയറിൽ പോവാനുള്ള സൗകര്യം ഒരുക്കണം. ഇതിനുള്ള കാലതാമസമാണ് വസതി ഒഴിയാനുള്ള കാരണമെന്നും ചന്ദ്രചൂഡ് വിശദീകരിക്കുന്നു.

ചീഫ് ജസ്റ്റിസിന്‍റെ ഔദ്യോഗിക വസതി എത്രയും വേഗം ഒഴിയണമെന്ന് സുപ്രീംകോടതി ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. വസതി കൈമാറാനുള്ള സമയം കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതു സംബന്ധിച്ച് കോടതി അധികൃതർ കേന്ദ്രത്തിനും കത്തു നൽകിയിരുന്നു. വിരമിച്ചശേഷം വസതിയിൽ തുടരാവുന്ന കാലാവധി ആറുമാസമായാണ്. നവംബറിൽ ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് വിരമിച്ച ചന്ദ്രചൂഡ് ഇപ്പോഴും ഔദ്യോഗിക വസതിയിൽ തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com