ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജി; നിയമന ഉത്തരവിൽ രാഷ്ട്രപതി ഒപ്പു വച്ചു

നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് സമൂഹമാധ്യമത്തിലൂടെ നിയമന വിവരം അറിയിച്ചത്.
justice k vinod chandran  supreme  court judge
ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ
Updated on

ന്യൂഡൽഹി: പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. കഴിഞ്ഞയാഴ്ചയാണു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം വിനോദ് ചന്ദ്രനെ നിയമിക്കാൻ ശുപാർശ ചെയ്തത്. ഇതു കേന്ദ്ര സർക്കാർ അംഗീകരിച്ചതിനു പിന്നാലെ രാഷ്‌ട്രപതി ഉത്തരവിൽ ഒപ്പുവച്ചു. നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് സമൂഹമാധ്യമത്തിലൂടെ നിയമന വിവരം അറിയിച്ചത്.

2011 നവംബറിൽ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്.

എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ സ്വദേശിയാണു വിനോദ് ചന്ദ്രൻ. ജസ്റ്റിസ് സി.ടി. രവികുമാർ കഴിഞ്ഞയാഴ്ച വിരമിച്ചതോടെ സുപ്രീം കോടതിയിൽ മലയാളി ജഡ്ജിമാരില്ലാതായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com