

ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ
ന‍്യൂഡൽഹി: മദ്രാാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനെ ഇംപീച്ച് ചെയ്യണമെന്നാവശ‍്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ നോട്ടീസ് നൽകി. ഡിഎംകെ എംപിയായ കനിമൊഴിയുടെ നേതൃത്വത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കാണ് നോട്ടീസ് നൽകിയത്. നോട്ടീസ് നൽകുന്ന സമയത്ത് പ്രിയങ്കാ ഗാന്ധിയും അഖിലേഷ് യാദവും കനിമൊഴിക്ക് സമീപമുണ്ടായിരുന്നു.
107 എംപിമാർ നോട്ടീസിൽ ഒപ്പുവച്ചിട്ടുണ്ട്. 2017ലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിന് വിരുദ്ധമായാണ് തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാൻ ജസ്റ്റിസ് സ്വാമിനാഥൻ ഉത്തരവിട്ടതെന്നാണ് പ്രതിപക്ഷ എംപിമാർ ആരോപിക്കുന്നത്. ജഡ്ജി ഭരണഘടനാ വിരുദ്ധമായും പക്ഷാപാതപരമായുമാണ് പ്രവർത്തിക്കുന്നതെന്ന് എംപിമാർ പറയുന്നു.