ജയലളിത ഹിന്ദു നേതാവെന്ന് ആവർത്തിച്ച് അണ്ണാമലൈ; വിവാദം

ജയലളിതയെ ഏകമത നേതാവായി ചിത്രീകരിച്ച് അണ്ണാമലൈ അപവാദം പ്രചരിപ്പിക്കുകയാണെന്ന് അണ്ണാഡിഎംകെ സെക്രട്ടറി ഡി.ജയകുമാർ പറഞ്ഞു
k annamalai
k annamalai
Updated on

ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രി കെ.ജയലളിത ഹൈന്ദവർക്ക് വേണ്ടി പ്രവർത്തിച്ച ഹിന്ദു നേതാവായിരുന്നെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുടെ പ്രസ്താവനയെച്ചൊല്ലി രാഷ്ട്രീയ വിവാദം. ജയലളിത പരോമന്നത ദൈവമായിരുന്നെന്ന് തെളിയിക്കുന്നതാണ് അവരുടെ പ്രവർത്തനങ്ങൾ. ഹിന്ദുക്കളിൽ നിന്ന് ഏറെ പിന്തുണ അവർക്ക് ലഭിച്ചിരുന്നു. അവർ ഹിന്ദുമതത്തിനായി ഒട്ടേറെ കാര്യങ്ങൾ ചെയ്തതാണ് അതിനു കാരണമെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടിയിരുന്നു.

ജയലളിതയുടെ മരണത്തിനു ശേഷം അവരുടെ പാർട്ടിയായ അണ്ണാഡിഎംകെ ഈ നയത്തിൽ നിന്നു മാറി. ഇതുമൂലം തമിഴ്നാട്ടിലുണ്ടായ വലിയ ശൂന്യത നികത്തുകയാണു ബിജെപി ഇപ്പോൾ ചെയ്യുന്നതെന്നും അണ്ണാമലൈ വാർത്ത ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം, ജയലളിതയെ ഏകമത നേതാവായി ചിത്രീകരിച്ച് അണ്ണാമലൈ അപവാദം പ്രചരിപ്പിക്കുകയാണെന്ന് അണ്ണാഡിഎംകെ സെക്രട്ടറി ഡി.ജയകുമാർ പറഞ്ഞു. ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ മതങ്ങേടെല്ലാം തുറന്ന സമീപനമായിരുന്നു ജ‍യലളിതയ്ക്ക്. എല്ലാ മതങ്ങളെയും അവർ ഒരുപോലെ ബഹുമാനിച്ചെന്നും അണ്ണാനലൈയുടെ പ്രസ്താവന വെറും രാഷ്ട്രീയ ലാഭത്തിനുള്ളതാണെന്നും ജയകുമാർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com