
ചെന്നൈ: തമിഴ്നാട് സർക്കാരിന്‍റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ. യേശുദാസിന്. സംഗീത മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഒക്റ്റോബറിൽ ചെന്നൈയിൽ വച്ച് പുരസ്കാര വിതരണം നടക്കും.
ഗായിക ശ്വേത മോഹൻ, നടി സായി പല്ലവി, നടന്മാരായ എസ്.ജെ സൂര്യ, വിക്രം, പ്രഭു, ജയ വി.സി., ഗുഹനാഥൻ, സംവിധായകൻ ലിംഗുസ്വാമി, ഗാനരചയിതാവ് വിവേക, പിആർഒ ഡയമണ്ട് ബാബു, നടൻ മണികണ്ഠൻ, ജോർജ് മാരിയൻ, ഛായാഗ്രാഹകൻ സന്തോഷ് കുമാർ, പിആർഒ നികിൽ മരുകൻ എന്നിവ എന്നിവർ കലൈ മാമണി പുരസ്കാരത്തിനും അർഹരായി.
സായ് പല്ലവി, എസ്.ജെ. സൂര്യ, ലിംഗുസ്വാമി എന്നിവർ 2021 ലെ കലൈ മാമണി പുരസ്കാരത്തിനാണ് അർഹരായത്. വിക്രം, പ്രഭു, ജയ വി.സി., ഗുഹനാഥൻ ഗാനരചയിതാവ് വിവേക, പിആർഒ ഡയമണ്ട് ബാബു എന്നിവർക്ക് 2022 ലെ പുരസ്കാരവും നടൻ മണികണ്ഠൻ, ജോർജ് മാരിയൻ, ഛായാഗ്രാഹകൻ സന്തോഷ് കുമാർ, പിആർഒ നികിൽ മരുകൻ ശ്വേത മേനോൻ എന്നിവർക്ക് 2023 ലെ കലൈ മാമണി പുരസ്കാരത്തിനും അർഹരായി.