

ഹൈദ്രാബാദ്: ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പേര് ആസാദ് ഹിന്ദ് എന്നാക്കി മാറ്റണമെന്ന് തെലങ്കാന ജാഗൃതി പ്രസിഡന്‍റ് കെ.കവിത. ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായും കവിത വ്യക്തമാക്കി. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 129ാം ജന്മവാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു കവിത.
ആസാദ് ഹിന്ദ് എന്ന പേരുണ്ടാക്കിയത് നേതാജിയാണ്. ബിജെപി പല സ്ഥലങ്ങളുടെയും പേരുകൾ മാറ്റിയിട്ടുണ്ട്. അവയെല്ലാം ഞാൻ അംഗീകരിക്കുന്നില്ല. എന്നാൽ നേതാജി വ്യത്യസ്തമായൊരു വ്യക്തിത്വത്വും ഊർജവുമാണ്.
ആൻഡമാൻ നിക്കോബാർ എന്ന പേര് നൽകിയത് ബ്രിട്ടീഷുകാരാണ്. അതു കൊണ്ട് ദ്വീപുകൾക്ക് ആസാദ് ഹിന്ദ് എന്ന പേര് നൽകണമെന്നാണ് കവിത് ആവശ്യപ്പെടുന്നത്.