
തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവ് കെവി തോമസിനെ ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയാക്കാൻ മന്ത്രി സഭ യോഗത്തിൽ തീരുമാനം. ക്യാബിനറ്റ് പ്രത്യേക റാങ്കോടെയാണ് നിയമനം. കോൺഗ്രഹസിൽ നിന്നും പുറത്താക്കപ്പെട്ട് 8 മാസം പിന്നിടുമ്പോഴാണ് നിയമനം.
കോണ്‍ഗ്രസ് നിര്‍ദേശം ലംഘിച്ച് കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് കെ വി തോമസ് പുറത്താക്കുന്നത്. പലവട്ടം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു കെ വി തോമസിന്‍റെ പ്രതികരണം.
കെ വി തോമസിന് കേന്ദ്രമന്ത്രിമാരുമായുള്ള അടുത്തബന്ധം കണക്കിലെടുത്താണ് പുതിയ പദവി. മുന്‍പ് എ സമ്പത്ത് എംപിയാണ് ഈ പദവി വഹിച്ചിരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മുന്‍ എംപി എ സമ്പത്ത് ഇതേ പദവിയില്‍ നിയമിക്കപ്പെട്ടിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ സമ്പത്തിനെ മന്ത്രി രാധാകൃഷ്ണന്‍റെ സ്റ്റാഫില്‍ നിയമിച്ചിരുന്നു.