ഏഴു ഭൂഖണ്ഡങ്ങളിലെ ഏറ്റവും വലിയ ഏഴ് കൊടുമുടികൾ കീഴടക്കി പതിനാറുകാരി

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതാരോഹകയായി കാമ്യ കാർത്തികേയൻ
Kaamya Karthikeyan youngest woman to conquer 7 highest peaks in 7 continents
7 ഭൂഖണ്ഡങ്ങളിലായി 7 ഉയർന്ന കൊടുമുടികൾ കീഴടക്കി 16 കാരി
Updated on

മുംബൈ: ഏഴ് ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരം കൂടി ഏഴ് കൊടുമുടികൾ താണ്ടിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയായി മുംബൈയിലെ നേവി ചിൽഡ്രൻ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർഥി കാമ്യ ചരിത്രം രചിച്ചു. കഴിഞ്ഞ ആഴ്ച കാമ്യ കാർത്തികേയൻ എന്ന പതിനാറുകാരി അന്‍റാർട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് വിൻസെന്‍റും കീഴടക്കുകയായിരുന്നു.

2017 ഒക്‌ടോബറിൽ ആഫ്രിക്കയിലെ കിളിമഞ്ചാരോ പർവതം, 2018 ജൂണിൽ യൂറോപ്പിലെ മൗണ്ട് എൽബ്രസ്, 2018 നവംബറിൽ ഓസ്‌ട്രേലിയയുടെ മൗണ്ട് കോസ്‌സിയൂസ്‌കോ, 2020 ഫെബ്രുവരിയിൽ തെക്കേ അമേരിക്കയിലെ മൗണ്ട് അക്കോൺകാഗ്വ, 2020 ഫെബ്രുവരിയിൽ വടക്കേ അമേരിക്കയിലെ ഡനാലി, 2022 മെയ്‌ മാസത്തിൽ മൗണ്ട് എവറസ്റ്റ് എന്നിവ കാമ്യ കീഴടക്കിയിരുന്നു.

ഏഴ് വയസുള്ളപ്പോൾ ചന്ദ്രശില കൊടുമുടിയിലേക്കുള്ള ട്രെക്കിങ്ങിലൂടെയാണ് കാമ്യ തന്‍റെ പർവതാരോഹണം ആരംഭിച്ചത്. അക്കോൺകാഗ്വ പർവതം കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി, ഡെനാലി പർവതത്തിന്‍റെ മുകളിൽ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ അമെരിക്കയ്ക്കു പുറത്തുനിന്നുള്ള വ്യക്തി, എൽബ്രസ് പർവതത്തിനു മുകളിൽ നിന്ന് താഴേക്ക് ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ എക്കാലത്തെയും പ്രായം കുറഞ്ഞ വ്യക്തി... ഇതൊക്കെ കാമ്യ സ്വന്തമാക്കിയ റെക്കോർഡുകളാണ്.

ഏഷ്യയിലെയും ലോകത്തെ തന്നെയും ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ശേഷം, കാമ്യ തന്‍റെ ഏഴ് കൊടുമുടികളുടെ വെല്ലുവിളി പൂർത്തിയാക്കാനുള്ള അവസാന ചുവട് വയ്ക്കാൻ തീരുമാനിക്കുകയും അവസാന അതിർത്തിയായ വിൻസെന്‍റിലേക്കുള്ള കയറ്റം ആസൂത്രണം ചെയ്യുകയും ചെയ്തു.

Kaamya Karthikeyan
Kaamya Karthikeyan

അവസാന ശ്രമത്തിനായി കാമ്യ ഒരു ധനസമാഹരണത്തിനും തുടക്കമിട്ടു, 180-ലധികം പേർ ഏകദേശം 7 ലക്ഷം രൂപ സംഭാവന നൽകി യാത്രയെ പിന്തുണച്ചു. യാത്രയിൽ കോർപ്പറേറ്റുകളും സർക്കാരിതര സംഘടനകളും സ്പോൺസർ ചെയ്തിരുന്നു.

കാമ്യയുടെ നേട്ടങ്ങളെ സ്കൂൾ പ്രശംസിക്കുകയും ഇന്ത്യൻ നാവികസേനയും ഈ സുപ്രധാന നാഴികക്കല്ല് പൂർത്തിയാക്കിയ യുവ പർവതാരോഹകയെയും പിതാവിനെയും അഭിനന്ദിക്കുകയും ചെയ്തു. കാമ്യയ്ക്ക് പ്രധാനമന്ത്രി രാഷ്ട്രീയ ബാലശക്തി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്, കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ മൻ കി ബാത്ത് പ്രസംഗത്തിൽ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com