കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മരണ സംഖ്യ 57 ആയി

വിഷമദ്യ ദുരന്തത്തിന് കാരണമായത് പഴകിയ മെഥനോളാണെന്ന റിപ്പോർട്ട് പുറത്തുവന്നു
kallakurichi hooch tragedy death toll rises to 57
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം

ചെന്നൈ: കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 57 ആയി. സേലത്തും കള്ളക്കുറിച്ചിയിലും ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 2 പേർ കൂടി ഇന്ന് രാവിലെ മരിച്ചതോടെയാണ് മരണ സംഖ്യ ഉയർന്നത്.

വിഷമദ്യ ദുരന്തത്തിന് കാരണമായത് പഴകിയ മെഥനോളാണെന്ന റിപ്പോർട്ട് പുറത്തുവന്നു. വ്യവസായ ആവശ്യത്തിനുപയോഗിക്കുന്ന പഴകിയ മേഥനോൾ ആന്ധ്രയിൽ നിന്നും മദ്യവാറ്റു സംഘം എത്തിക്കുകയായിരുന്നെന്നാണ് നിഗമനം. വ്യാജ മദ‍്യം വാറ്റിയിരുന്ന വെള്ളിമലയിലെ അനധികൃത കേന്ദ്രത്തിൽ നിന്നും മുൻപ് പൊലീസ് റെയ്ഡ് നടത്തി മദ്യ നിർമ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഇതോടെ വ്യാജ മദ്യം നിലച്ചു. തുടർന്ന് വ്യവസായ ആവശ്യത്തിനുപയോഗിക്കുന്ന പഴയ മെഥനോൾ ആന്ധ്രയിൽ നിന്നും വാറ്റ് സംഘം എത്തിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.