കള്ളക്കുറിച്ചി വിഷമദ‍്യ ദുരന്തം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ജസ്‌റ്റിസ് ഡി. കൃഷ്ണകുമാർ, ജസ്റ്റിസ് പി.ബി. ബാലാജി എന്നിവരടങ്ങിയ ബെഞ്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്
kallakurichi hooch tragedy; Madras High Court orders CBI probe
കള്ളക്കുറിച്ചി വിഷമദ‍്യ ദുരന്തം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
Updated on

ചെന്നൈ: 68 പേരുടെ ജീവനെടുത്ത കള്ളക്കുറിച്ചി വിഷമദ‍്യദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ജസ്‌റ്റിസ് ഡി. കൃഷ്ണകുമാർ, ജസ്റ്റിസ് പി.ബി. ബാലാജി എന്നിവരടങ്ങിയ ബെഞ്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം വേഗത്തിലാക്കാൻ സിബിഐയോട് നിർദേശിക്കുകയും കേസ് ഫയലുകൾ സിബി-സിഐഡിക്ക് കൈമാറാനും അന്വേഷണത്തിന് സഹകരിക്കാനും ഹൈക്കോടതി നിർദേശിച്ചു.

എഐഎഡിഎംകെ, പിഎംകെ, ബിജെപി നേതാക്കൾ തുടങ്ങിയവർ നൽകിയ വിവിധ ഹർജികളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്. വ‍്യാജമദ‍്യ വിൽപനയുമായി ബന്ധപ്പെട്ട് മുൻപ് മാധ‍്യമങ്ങളിൽ വാർത്തയുണ്ടായിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിക്കാത്തതിനെ ഹൈക്കോടതി വിമർശിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com