"അൽപനേരം പോലും കാത്തു നിൽക്കാൻ വയ്യേ! എപ്പോഴും തുല്യതയെക്കുറിച്ച് സംസാരിക്കുന്ന ആളാണല്ലോ!", കമല്‍ ഹാസന് വിമർശനം

കമല്‍ ഹാസൻ ബൂത്തിന് മുന്നിലുള്ള ക്യൂ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്
kamal haasan criticized for skipping queue for voting in tamil nadu assembly polls

കമല്‍ ഹാസൻ, ശ്രുതി ഹാസൻ

Updated on

ചെന്നൈ: തമിഴ്നാട് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടക്കുകയാണ്. വൈകിട്ട് 5 മണി വരെയുള്ള കണക്ക് അനുസരിച്ച് 80 ശതമാനത്തിന് മുകളിൽ പോളിങ് ശതമാനം രേഖപ്പെടുത്തി. സിനിമാ താരങ്ങളടക്കം നിരവധി പേരാണ് വോട്ടു ചെയ്‍യാനെത്തിയത്.

കൂട്ടത്തില്‍ കമല്‍ ഹാസനും മകളും നടിയുമായ ശ്രുതി ഹാസനും വോട്ട് ചെയ്യാനായി ഒരുമിച്ച് എത്തിയതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ പോളി് ബൂത്തിന് മുന്നിലുള്ള ക്യൂ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

വീഡിയോയില്‍ ഇരുവരും അല്‍പ സമയം ക്യൂവില്‍ നില്‍ക്കുന്നതും വൈകാതെ ക്യൂവില്‍ നിന്ന് നടന്ന് നേരെ ബൂത്തിലേക്ക് കയറുന്നതും കാണാം. തുല്യതയെക്കുറിച്ച് എപ്പോഴും സംസാരിക്കുന്ന കമല്‍ ഹാസന്‍ ലഭിച്ച ആദ്യ അവസരത്തില്‍ തന്നെ സെലിബ്രിറ്റി എന്ന നിലയിലുള്ള പ്രിവിലേജ് ഉപയോഗിച്ചു എന്നാണ് വിമർശനം ഉയർത്തുന്നത്. പൊതുജനത്തെ എപ്പോഴും ഉപദേശിക്കാന്‍ നില്‍ക്കുന്ന ഇവര്‍ യഥാര്‍ഥ ജീവിതത്തില്‍ നിയമലംഘകരാണെന്നാണ് വിമർശിക്കപ്പെടുന്നു.

എന്നാൽ കമൽ ഹാസനെ പോലൊരാൾ അധിക നേരം ക്യൂവിൽ നിൽക്കുന്നത് മാധ്യമ സാന്നിധ്യമടക്കം വർധിപ്പിക്കുകയും വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ആവുമെന്നാണ് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com