കമൽ ഹാസൻ രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു

ഡിഎംകെയുടെ പിന്തുണയോടെയാണ് കമൽ ഹാസൻ മത്സരിക്കുക
Kamal Haasan files nomination for Rajya Sabha

സെക്രട്ടേറിയറ്റിലെത്തി കമൽ ഹാസൻ നാമനിർദേശ പത്രിക സമർപ്പിക്കുന്നു

Updated on

ചെന്നൈ: മക്കൾ നീതി മയ്യം (MNM) പ്രസിഡന്‍റും നടനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും അടക്കമുള്ളവർക്ക് ഒപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനിടെ ഡിഎംകെയും മക്കൾ നീതി മയ്യവും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ ഭാഗമായാണ് എംഎൻഎമ്മിന് രാജ്യസഭാ സീറ്റ് അനുവദിച്ചത്. മുൻപ് തന്നെ കമൽ ഹാസനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു.

ജൂൺ 19നു നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനാർഥികളെ ഡിഎംകെ പ്രഖ്യാപിച്ചു. കമൽ ഹാസന് പുറമേ സൽമ, അഡ്വ. പി. വിൽസൺ, എസ്.ആർ. ശിവലിംഗം എന്നിവരാണ് ഡിഎംകെ ടിക്കറ്റിൽ മത്സരിക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com