'തഗ് ലൈഫ്' നിരോധനം: കർണാടക ഫിലിം ചേംബറിനെതിരേ കമൽ ഹാസൻ ഹൈക്കോടതിയിൽ

കന്നഡ ഭാഷയെ ഇകഴ്ത്തി കാട്ടിയെന്ന് ആരോപിച്ചാണ് ഫിലിം ചേംബർ സിനിമ കർണാടകയിൽ നിരോധിച്ചത്
kamal haasan move to high court of karnataka film chamber ban thug life

'തഗ് ലൈഫ്' നിരോധനം: കർണാടക ഫിലിം ചേംബറിനെതിരേ കമൽ ഹാസൻ ഹൈക്കോടതിയിൽ

Updated on

ചെന്നൈ: മണിരത്നത്തിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രം തഗ് ലൈഫിന്‍റെ നിരോധനം ചോദ്യം ചെയ്ത് കമൽ ഹാസൻ ഹൈക്കോടതിയിൽ. സിനിമ നിരോധിച്ചു കൊണ്ടുള്ള കർണാടക ഫിലിം ചേംബറിന്‍റെ നടപടിക്കെതിരേയാണ് കമൽ ഹാസൻ കോടതിയെ സമീപിച്ചിരിക്കുന്നത്. ഫിലിം ചോംബറിന്‍റെ പ്രവർത്തി നിയമ വിരുദ്ധമാണെന്ന് രാജ് കമൽ ഇന്‍റർനാഷണൽ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

കന്നഡ ഭാഷയെ ഇകഴ്ത്തി കാട്ടിയെന്ന് ആരോപിച്ചാണ് ഫിലിം ചേംബർ സിനിമ കർണാടകയിൽ നിരോധിച്ചത്. കന്നഡ ഭാഷ തമിഴിൽ നിന്നും ഉദ്ഭവിച്ചതാണെന്നായിരുന്നു തന്‍റെ പുതിയ ചിത്രമായ തഗ് ലൈഫിന്‍റെ ഓഡിയോ ലോഞ്ചിനിടെ കമൽ നടത്തിയ പ്രസ്താവന. പരാമർശം നടത്തിയതിനു പിന്നാലെ ബിജെപിയും കന്നഡ ഭാഷാ സംഘടനകളും രംഗത്തെത്തിയിരുന്നു.

കമലിന്‍റെ പരാമർശം കന്നഡ ഭാഷയെ അപമാനിക്കുന്നതാണെന്നും സ്വന്തം ഭാഷയെ പുകഴ്ത്താൻ മറ്റു ഭാഷയെ തരം താഴ്ത്തരുതെന്നും കർണാടക ബിജെപി പ്രസിഡന്‍റ് ബി. വിജയേന്ദ്ര വിമർശിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com