പാർലമെന്‍റിൽ അരങ്ങേറ്റം കുറിച്ച് കമൽ ഹാസൻ; രാജ്യസഭാ എംപിയായി തമിഴിൽ സത്യപ്രതിജ്ഞ ചെയ്തു

വെള്ളിയാഴ്ച തമിഴിലാണ് കമൽ ഹാസൻ സത്യപ്രതിജ്ഞ ചെയ്തത്
kamal haasan oath as Rajya Sabha MP in Tamil

പാർലമെന്‍റിൽ അരങ്ങേറ്റം കുറിച്ച് കമൽ ഹാസൻ; രാജ്യസഭാ എംപിയായി തമിഴിൽ സത്യപ്രതിജ്ഞ ചെയ്തു

Updated on

ന്യൂഡൽഹി: നടനും മക്കൾ നീതി മയ്യം (എംഎൻഎം) അധ്യക്ഷനുമായ കമൽ ഹാസൻ രാജ്യസഭാ എംപിയായി സത്യ പ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച തമിഴിലാണ് കമൽ ഹാസൻ സത്യപ്രതിജ്ഞ ചെയ്തത്.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി സംസാരിച്ച അദ്ദേഹം, "ഞാൻ സത്യപ്രതിജ്ഞ ചെയ്ത് എന്‍റെ പേര് രജിസ്റ്റർ ചെയ്യാൻ പോകുന്നു. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ, ഞാൻ എന്‍റെ കടമ നിർവഹിക്കും'' എന്ന് അദ്ദേഹം പറഞ്ഞു.

ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്‍റെ പിന്തുണയോടെ ജൂണിലാണ് കമൽഹാസൻ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com