കമൽഹാസൻ രാജ്യസഭയിലേക്ക്; സ്റ്റാലിന്‍റെ നിർദ്ദേശപ്രകാരം മന്ത്രി ശേഖർബാബു കമലിനെ സന്ദർശിച്ചു | Video

ഡിഎംകെ യുമായുളള ധാരണ പ്രകാരം 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ക്കൾ നീതി മയ്യം തെരഞ്ഞെടുപ്പിൽ ഇറങ്ങിയിരുന്നില്ല.

തമിഴ്നാട്: നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ രാജ്യസഭയിലേക്ക്. തമിഴ്നാട്ടിൽ ജൂലൈയിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കമൽഹാസനും നൽകാനാണ് ഡിഎംകെ യുടെ തീരുമാനം. എം.കെ.സ്റ്റാലിന്‍റെ നിർദ്ദേശപ്രകാരം മന്ത്രി ശേഖർബാബു കമലിനെ അദ്ദേഹത്തിന്‍റെ വസന്തിയിലെത്തി സന്ദർശിച്ചു.

എന്നാൽ മക്കൾ നീതി മയ്യത്തിൽനിന്നു കമൽഹാസൻ മത്സരിച്ചാൽ മാത്രമേ സീറ്റ് നൽകൂവെന്നാണ് ഡിഎംകെ അറിയിച്ചിരിക്കുന്നത്. ഡിഎംകെ യുമായുളള ധാരണ പ്രകാരം 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ക്കൾ നീതി മയ്യം തെരഞ്ഞെടുപ്പിൽ ഇറങ്ങിയിരുന്നില്ല.

ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയ്‌ക്കെതിരെ കോയമ്പത്തൂരിൽ മത്സരത്തിറങ്ങിയ കമലിനോടു പിന്മാറണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. മക്കൾ നീതി മയ്യം എന്ന പാർട്ടി രൂപീകരിച്ചിട്ടുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ കമൽഹാസൻ പരാജയപ്പെടുകയായിരുന്നു.

എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്കൊപ്പം നിൽകുമെന്ന നിലപാടായിരുന്നു അന്ന് സ്വീകരിച്ചത്. ഇതിന്‍റെ ഭാഗമായി മുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com