കങ്കണ റണാവത്ത്
India
'ഭഗവാൻ കൃഷ്ണന്‍ അനുഗ്രഹിച്ചാൽ': ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു സൂചന നൽകി കങ്കണ
കടലിനടിയിലേക്കു പോയി ദ്വാരകയുടെ അവശിഷ്ടങ്ങൾ കാണാൻ അവസരമൊരുക്കണമെന്നു സർക്കാരിനോട് അഭ്യർഥിക്കുകയാണെന്നും കങ്കണ.
ദേവഭൂമി ദ്വാരക: ഭഗവാൻ കൃഷ്ണന്‍റെ അനുഗ്രഹമുണ്ടെങ്കിൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്നു നടി കങ്കണ റണാവത്ത്. ഗുജറാത്തിലെ ദ്വാരകാധീശ ക്ഷേത്രത്തിൽ ദർശനത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ.
600 വർഷത്തെ സമരത്തിനൊടുവിൽ അയോധ്യയിൽ ശ്രീരാമ വിഗ്രഹം പ്രതിഷ്ഠിക്കുന്നത് കാണാൻ ഇന്ത്യൻ ജനതയ്ക്കു കഴിയുന്നത് കേന്ദ്രത്തിലെ ബിജെപി സർക്കാരിന്‍റെ പരിശ്രമം മൂലമാണ്. സനാതന ധർമത്തിന്‍റെ പതാക ലോകം മുഴുവൻ ഉയർത്തപ്പെടുമെന്നും കങ്കണ.
ദ്വാരക പുണ്യനഗരമാണ്. ഇവിടെയുള്ള എല്ലാം അദ്ഭുതപ്പെടുത്തും. ദ്വാരകാധീശൻ എല്ലാത്തിലുമുണ്ട്. സാധ്യമാകുമ്പോഴൊക്കെ ഞാനിവിടെ വരാറുണ്ട്. ദ്വാരകാപുരി സമുദ്രത്തിൽ മുങ്ങിയെങ്കിലും മുകളിൽ നിന്നു കാണാം. കടലിനടിയിലേക്കു പോയി ദ്വാരകയുടെ അവശിഷ്ടങ്ങൾ കാണാൻ അവസരമൊരുക്കണമെന്നു സർക്കാരിനോട് അഭ്യർഥിക്കുകയാണെന്നും കങ്കണ.