ഉത്തർപ്രദേശ് : കാൺപൂരിൽ കിയ കാർ ഷോറൂമിൽ വൻ തീപിടിത്തം. ഷോറൂമിലുണ്ടായിരുന്ന 15 കാറുകൾ കത്തി നശിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 3 മണിയോടെയാണ് അപകടം. സ്റ്റോർ റൂമിൽ ഉണ്ടായ തീപിടിത്തത്തിൽ വർക്ക് ഷോപ്പ് മുഴുവൻ കത്തി നശിച്ചു.
കാൺപൂരിലെ ഫസൽഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കിയ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. നിമിഷ നേരം കൊണ്ട് ഷോറൂമിന് ചുറ്റും തീയുടെ കറുത്ത പുക പടർന്നു. വിവരം ലഭിച്ചയുടൻ ഫയർഫോഴ്‌സ് സ്ഥലത്തെത്തിയതിനാൽ വന്‍ അപകടമാണ് ഒഴിവായത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ ആളപായമില്ലെന്നുമാണ് വിവരം