കേന്ദ്ര സർക്കാർ ബ്രിജ്ഭൂഷണിനൊപ്പം; കപിൽ സിബൽ

ശക്തമായ തെളിവുകൾ ഉണ്ടായിട്ടും ജനരോഷം ഉയർന്നിട്ടും ഇതുവരെ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തിട്ടില്ല
കേന്ദ്ര സർക്കാർ ബ്രിജ്ഭൂഷണിനൊപ്പം; കപിൽ സിബൽ
Updated on

ന്യൂഡൽഹി: ബിജെപി നേതാവും റെസ്‌ലിങ് ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷണെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ. കേന്ദ്രം എല്ലാവർക്കൊപ്പമല്ല, ബ്രിജ് ഭൂഷണിനൊപ്പമാണെന്ന് അദ്ദേഹം ആരോപിച്ചു.

ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാണ്. ശക്തമായ തെളിവുകൾ ഉണ്ടായിട്ടും ജനരോഷം ഉയർന്നിട്ടും ഇതുവരെ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രാലയം, ബിജെപി, ആർഎസ്എസ്, നിശബ്ദത പാലിക്കുകയാണ്. ഇത് അന്വേഷണത്തിലിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കൃത്യമായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com