
ചെന്നൈ: പ്രശസ്ത മൃദംഗ വിദ്വാൻ കാരൈക്കുടി ആർ. മണി (77) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം.
എം.എസ്. സുബ്ബുലക്ഷ്മി ഉൾപ്പെടെയുള്ള കർണാടക സംഗീതത്തിലെ മുൻകാല പ്രഗത്ഭർക്കുവേണ്ടി അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്. രാഗങ്ങളിലും കീർത്തനങ്ങളിലും അദ്ദേഹത്തിന് നല്ല പ്രാവീണ്യമുണ്ടായിരുന്നു.
മണി ആദ്യം കാരക്കുടി രംഗ അയ്യങ്കാറിൽ നിന്നും പിന്നീട് വിക്കു വിനായഗരത്തിന്‍റെ പിതാവ് ഹരിഹര ശർമയിൽ നിന്നും സംഗീതം പഠിച്ചു.
മൃദംഗ വായനയിൽ കാരൈക്കുടി മണി ബാണി (ശൈലി) എന്നറിയപ്പെടുന്ന സ്വന്തം ശൈലി അദ്ദേഹം രൂപപ്പെടുത്തിയെടുത്തു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ശിഷ്യന്മാരുള്ള ആളാണ് മണി.