സ്വകാര്യത സംരക്ഷിക്കണം; ഡൽഹി ഹൈക്കോടതിയിൽ ഹർജിയുമായി നിർമാതാവ് കരൺ ജോഹർ

അടുത്തിടെ ഐശ്വര്യ റായും അഭിഷേക്ല ബച്ചനും സമാനമായ ഹർജി സമർപ്പിച്ചിരുന്നു
Karan Johar moves Delhi HC seeking protection of personality rights

കരൺ ജോഹർ

Updated on

ന്യൂഡൽഹി: വ്യക്തിത്വ അവകാശ സംരക്ഷണം ആവശ്യപ്പെട്ട് ചലച്ചിത്ര നിർമാതാവ് കരൺ ജോഹർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അനധികൃതമായി പേരും ചിത്രവും പരസ്യങ്ങളിൽ ഉപയോഗിക്കുന്നെന്ന് കാട്ടിയാണ് നടപടി.

അടുത്തിടെ ഐശ്വര്യ റായും അഭിഷേക്ല ബച്ചനും സമാനമായ ഹർജി സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കരൺ ജോഹറും രംഗത്തെത്തിയത്. ഇതിൽ ഐശ്വര്യയുടെ ഹർജിയിൽ ഹൈക്കോടതി പേരും, ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് കർശനമായി വിലക്കിയിരുന്നു. പേരും ചിത്രവും അനധികൃതമായി ഉപയോഗിക്കുന്നത് നടിയുടെ സ്വകാര്യതയ്ക്കും അന്തസിനും മേലുള്ള അവകാശ ലംഘനമാണെന്നും ഇത് കർശനമായി വിലക്കുന്നതായും കോടതി വിധിക്കുകയും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com