'കാർഗിൽ വിജയ് ദിവസ്'; ധീരജവാന്മാർക്ക് ആദരാഞ്ജലികളർപ്പിച്ച് രാജ്യം

ലഡാക്കിലെ ദ്രാസില്‍ അനുസ്മരണ പരിപാടികള്‍ നടത്തി.
kargil vijay diwas rajnath singh pays homage

'കാർഗിൽ വിജയ് ദിവസ്'; ധീരജവാന്മാർക്ക് ആദരാഞ്ജലികളർപ്പിച്ച് രാജ്യം

Updated on

ന്യൂഡൽഹി: 1999 കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികളർപ്പിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും. ഇന്ത്യ ഗേറ്റിലെ ദേശീയ യുദ്ധസ്മാരത്തിലെത്തി പ്രതിരോധമന്ത്രി, കര, നാവിക, വ്യോമ സേനകളുടെ തലവന്മാർ അടക്കം പുഷ്‌പങ്ങളര്‍പ്പിച്ചു.

"കാർഗിൽ വിജയ് ദിവസിൽ, ഏറ്റവും ദുഷ്‌കരമായ ഭൂപ്രദേശങ്ങളിൽ നമ്മുടെ രാജ്യത്തിന്‍റെ ബഹുമാനം സംരക്ഷിക്കുന്നതിൽ അസാധാരണമായ ധൈര്യവും മനക്കരുത്തും ദൃഢനിശ്ചയവും പ്രകടിപ്പിച്ച ധീരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു' - പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എക്സിൽ കുറിച്ചു.

"കാർഗിൽ വിജയ് ദിവസത്തിൽ, മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. നമ്മുടെ സൈനികരുടെ അസാധാരണമായ വീര്യത്തിന്‍റെയും ധൈര്യത്തിന്‍റെയും അചഞ്ചലമായ ദൃഢനിശ്ചയത്തിന്‍റെയും പ്രതീകമായി ഈ ദിവസം നിലകൊള്ളുന്നു" - രാഷ്‌ട്രപതി ദ്രൗപദി മുർമു എക്സിൽ എഴുതി. "വീരമൃത്യുവരിച്ച വീരന്മാരുടെ ധൈര്യം ഭാവി തലമുറകൾക്ക് പ്രചോദനമാകും. അവരുടെ അചഞ്ചലമായ ധൈര്യവും ശൗര്യവും തലമുറകളെ പ്രചോദിപ്പിക്കും" - ഖാർഗെ എക്‌സിൽ എഴുതി.

അതേസമയം, കാര്‍ഗില്‍ യുദ്ധത്തിന്‍റെ 26-ാം വാര്‍ഷികം വിപുലമായി ആഘോഷിച്ച് രാജ്യം. ലഡാക്കിലെ ദ്രാസില്‍ അനുസ്മരണ പരിപാടികള്‍ നടത്തി. ഡ്രോണ്‍ ഷോ, വീരമൃത്യു വരിച്ച സൈനികരുമായി മുഖാമുഖം, സാംസ്‌കാരിക പരിപാടികള്‍, പദയാത്ര തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. കേന്ദ്രമന്ത്രിമാരും ഉന്നത സൈനിക ഉദ്യോഗസ്ഥരും പരിപാടികളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com