
ന്യൂഡൽഹി: കർണാടക നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടെ ഇത്തവണ സംസ്ഥാനത്ത് പിടിച്ചെടുത്ത് 375 കോടിരൂപയുടെ പണവും മദ്യവും ലഹരിമരുന്നുകളുമാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ റിപ്പോർട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് പിടിച്ചെടുത്തതിന്‍റെ നാലിരട്ടിയോളമാണിതെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കുന്നു.
വോട്ടർമാരെ സ്വാധീനിക്കുന്നതിനായുള്ള സാരി, പ്രഷർ കുക്കർ, ഭക്ഷ്യ കിറ്റുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയും പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നുണ്ടെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ പറയുന്നു. മാതൃകാ പെരുമാറ്റ ചട്ടം പ്രാബല്യത്തിൽ വന്നതിനുശേഷം 288 കോടി രൂപയുടെ സാധനങ്ങളാണ് കണ്ടുകെട്ടിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപുതന്നെ 83.78 കോടിയുടെ സാധനങ്ങൾ വിവിധ അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തിരുന്നതായി തെരഞ്ഞെടുപ്പു കമ്മീഷൻ വെളിപ്പെടുത്തുന്നു.