കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു

224 നിയമസഭ മണ്ഡ‍ലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. മേയ് 13ന് വോട്ടെണ്ണും
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു
Updated on

ബെം​ഗളൂരു: കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. അഞ്ചരക്കോടിയോളം വോട്ടർമാരാണ് ബുധനാഴ്ച വോട്ട് രേഖപ്പെടുത്തുക. രാവിലെ 7 മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. അരലക്ഷത്തോളം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒന്നരമാസം നീണ്ട വീറും വാശിയും നിറഞ്ഞ പ്രചരണത്തിനൊടുവിലാണ് കർണാടക ബൂത്തിലേക്കെത്തിയിരിക്കുന്നത്.

224 നിയമസഭ മണ്ഡ‍ലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. മേയ് 13 വോട്ടെണ്ണും. ഭിന്നശേഷിക്കാർക്കും എൺപത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21കോടി വോട്ടർമാരാണ് കർണാടകയിലുള്ളത്. കർണാടകയിൽ 9.17 ലക്ഷം പുതിയ വോട്ടർമാരും ഇത്തവണ വോട്ടുരേഖപ്പെടുത്തും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com