

പൊതുസ്ഥലങ്ങളിൽ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നത് നിരോധിച്ച് കർണാടക
ബെംഗളൂരു: പൊതുസ്ഥലങ്ങളിൽ പ്രാവുകൾക്ക് തീറ്റ നൽകുന്നത് നിരോധിച്ച് കർണാടക. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായേക്കാമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കർണാടകയുടെ നീക്കം.
പ്രവുകളുടെ കാഷ്ഠം, തൂവലുകൾ എന്നിവ ഗുരുതര രോഗങ്ങളുണ്ടാക്കാൻ കാരണമാകുമെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ബെംഗളൂരു കോർപ്പറേഷൻ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ശല്യമോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകുന്ന സ്ഥലങ്ങളിൽ പ്രാവുകൾക്ക് തീറ്റ നൽകുന്നതാണ് നിരോധിച്ചിരിക്കുന്നത്.