170 ഓളം കൃത്രിമ നിറങ്ങൾ; പഞ്ഞിമിഠായിയും ഗോപി മഞ്ചൂരിയനും നിരോധിച്ച് കർണാടക

''ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയില്‍ പഞ്ഞിമിഠായിയിലും ഗോപി മഞ്ചൂരിയിലും 107-ഓളം കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നതായി കണ്ടെത്തി''
Gobi Manchurian And Cotton Candy
Gobi Manchurian And Cotton Candy
Updated on

ബംഗളൂരു: കൃത്രിമ നിറം ചേർത്ത പഞ്ഞി മിഠായിയും ഗോപി മഞ്ചൂരിയനും നിരോധിച്ച് കർണാടക. ഇവയിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന കൃത്രിമ നിറമാമായ റൊഡാമിൻ -ബി ടാര്‍ട്രാസിന്‍ പോലെയുള്ളവ ചേര്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ആരോഗ്യ മന്ത്രായലം ഇവയുടെ വിൽപ്പന നിരോധിച്ചത്.

ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയില്‍ പഞ്ഞിമിഠായിയിലും ഗോപി മഞ്ചൂരിയിലും 107-ഓളം കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയതായി വകുപ്പ് മന്ത്രി ദിനോശ് ഗുണ്ടുറാവു വാർത്താ സമ്മേളത്തിൽ പറഞ്ഞു. ആരെങ്കിലും ഈ വസ്തുക്കൾ വിൽപ്പന നടത്തിയാൽ 7 വർഷം തടവ് അനുഭവിക്കേണ്ടി വരുമെന്നും റസ്റ്റോറന്‍റുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പ്രകൃതിദത്തമായ വെള്ള പഞ്ഞിമിഠായി വില്‍ക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com