''ഹിന്ദുക്കള്‍ ഒന്നോ രണ്ടോ കുട്ടികളെ പ്രസവിച്ചാല്‍ പോര''; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ

ഇന്ത്യയിലെ ഹിന്ദുക്കളുടെ ജനസംഖ്യ 80 കോടിയാണെന്നും മുസ്ലീങ്ങള്‍ വെറും 20 കോടിയാണെന്നും ചിലര്‍ പറയുന്നു
ബിജെപി എംഎല്‍എ ഹരീഷ് പുഞ്ജ
ബിജെപി എംഎല്‍എ ഹരീഷ് പുഞ്ജ

ബംഗളൂരു: ഹിന്ദുക്കള്‍ ഒന്നോ രണ്ടോ കുട്ടികളെ പ്രസവിച്ചാല്‍ പോരെന്ന് ബിജെപി എംഎല്‍എ ഹരീഷ് പുഞ്ജ. ഹിന്ദുക്കള്‍ ഒന്നോ രണ്ടോ കുട്ടികളെ പ്രസവിച്ചാല്‍ പോര, മുസ്ലീം ജനസംഖ്യ ഇന്ത്യയില്‍ ഹിന്ദുക്കളെക്കാള്‍ കൂടുതലാകുമെന്നും ഹരീഷ് പുഞ്ജ പറഞ്ഞു. ജനുവരി ഏഴിന് ബെല്‍ത്തങ്ങാടി താലൂക്കിലെ പേരടിയില്‍ നടന്ന അയ്യപ്പ ദീപോത്സവ ധാര്‍മിക സഭയില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എയുടടെ പരാമര്‍ശം.

ഇന്ത്യയിലെ ഹിന്ദുക്കളുടെ ജനസംഖ്യ 80 കോടിയാണെന്നും മുസ്ലീങ്ങള്‍ വെറും 20 കോടിയാണെന്നും ചിലര്‍ പറയുന്നു. പക്ഷേ, നിങ്ങള്‍ മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍, മുസ്ലീങ്ങള്‍ നാല് കുട്ടികളെ വീതം പ്രസവിക്കുന്നു. ഹിന്ദുക്കള്‍ക്ക് കൂടുതലും ഒന്നോ രണ്ടോ കുട്ടികളാണ്. 20 കോടി മുസ്ലീങ്ങള്‍ നാല് കുട്ടികള്‍ വീതം പ്രസവിച്ചാല്‍ അവരുടെ ജനസംഖ്യ 80 കോടി വരുമെന്നും ഹിന്ദുക്കളുടെ ജനസംഖ്യ 20 കോടിയായി കുറയും - എംഎല്‍എ പറഞ്ഞു.

മുസ്ലീം ജനസംഖ്യ 80 കോടിയില്‍ എത്തുകയും ഹിന്ദു ജനസംഖ്യ കുറയുകയും ചെയ്താല്‍, രാജ്യത്തെ ഹിന്ദുക്കളുടെ ദയനീയാവസ്ഥ ഊഹിക്കാനാകുമോ. ഈ രാജ്യത്ത് മുസ്ലീങ്ങള്‍ ഭൂരിപക്ഷമായാല്‍ ഹിന്ദുക്കളുടെ അവസ്ഥയെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കണം. പിന്നാലെ എംഎല്‍എയുടെ പ്രസ്താവന വിവാദമായി. നിരവധി പേരാണ് എംഎല്‍എക്കെതിരെ രംഗത്തെത്തിയത്.

Trending

No stories found.

Latest News

No stories found.