'തെരഞ്ഞെടുപ്പു വാഗ്‌ദാനങ്ങൾ നിറവേറ്റാൻ 52,000 കോടി'; 14 ബജറ്റുകളവതരിപ്പിച്ച് റെക്കോർഡിട്ട് സിദ്ധരാമയ്യ

പാർട്ടിയുടെ 5 വാഗ്ദാനങ്ങളും മികച്ച വിജയം നേടുമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തൽ
'തെരഞ്ഞെടുപ്പു വാഗ്‌ദാനങ്ങൾ നിറവേറ്റാൻ 52,000 കോടി'; 14 ബജറ്റുകളവതരിപ്പിച്ച് റെക്കോർഡിട്ട് സിദ്ധരാമയ്യ

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ 52,000 കോടി രൂപ ചെലവഴിക്കുമെന്ന് കർണാടക സർക്കാർ. നിയമസഭയിൽ തന്‍റെ 14-ാം ബജറ്റ് അവതരണത്തിലൂടെയാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം.

ഒന്നരക്കോടി ജനങ്ങൾക്ക് പദ്ധതിയുടെ നേട്ടം ലഭിക്കുമെന്നും സർക്കാർ വ്യക്തമാക്കി. 2023–24 സാമ്പത്തിക വർഷത്തേക്കായി 3.27 ലക്ഷം കോടിയുടെ ബജറ്റാണ് സിദ്ധരാമയ്യ അവതരിപ്പിച്ചത്.

 • എല്ലാ വീടുകളിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി

 • ദാരിദ്രരേഖയ്ക്ക് താഴെയുള്ളവർക്ക് സൗജന്യമായി 10 കിലോ അരിനൽകുന്ന അന്ന ഭാഗ്യ

 • ബിരുദധാരികളായ യുവാക്കൾക്ക് 2 വർഷത്തേയ്ക്ക് എല്ലാ മാസവും 3000 രൂപ വച്ചും തൊഴിൽ രഹിതരായ ഡിപ്ലോമക്കാർക്ക് 1,500 രൂപ നൽകുന്ന യുവനിധി

 • എല്ലാ കുടുംബനാഥകൾക്കും മാസം തോറും 2000രൂപ നൽകുന്ന ഗൃഹ ലക്ഷ്മി

 • സ്ത്രീകൾക്ക് സൗജന്യബസ് യാത്ര അനുവദിക്കുന്ന ഉചിത പ്രയാണ

  എന്നീ പദ്ധതികളാണ് കോൺഗ്രസ് തെരഞ്ഞെടുപ്പു വേള‍യിൽ

  പ്രഖ്യാപിച്ചിരിക്കുന്നത്.

  പാർട്ടിയുടെ 5 വാഗ്ദാനങ്ങളും മികച്ച വിജയം നേടുമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തൽ. 14 ബജറ്റുകൾ പ്രഖ്യാപിച്ച ധനമന്ത്രിയെന്ന പുതിയ റെക്കോർഡും സിദ്ധരാമയ്യ സ്വന്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com