കർണാടകയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി ഇടിച്ചുകയറി സ്ലീപ്പർ ബസ് കത്തി; നിരവധി മരണം

അപകടം പുലർച്ചെ 2 മണിയോടെയായിരുന്നു
karnataka bus accident many deaths

കർണാടകയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി ഇടിച്ചുകയറി സ്ലീപ്പർ ബസ് കത്തി; നിരവധി മരണം

Updated on

ബെം​ഗളൂരു: കർണാടകയിലെ ചിത്രദുർഗയിലുണ്ടായ ബസ് അപകടത്തിൽ 17 മരണം. കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച സ്ലീപ്പർ ബസ് കത്തുകയായിരുന്നു. ബസിൽ 29 യാത്രക്കാർ ഉണ്ടായിരുന്നു. ബെം​ഗളൂരുവിൽ നിന്ന് ​ഗോകർണത്തേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്.

അപകടം പുലർച്ചെ 2 മണിയോടെയായിരുന്നു. ചിത്രദുർഗയിലെ ഹിരിയൂരിലെ ദേശീയപാത 48ലാണ് അപകടമുണ്ടായത്. ഏഴു പേർ ചാടി രക്ഷപ്പെട്ടതായാണ്. ലോറി സെൻട്രൽ ഡിവൈഡർ മുറിച്ചുകടന്ന് എതിർദിശയിൽ വന്ന ബസിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

ഓഡിറ്റിന് ശേഷം മാത്രമേ മരണസംഖ്യയുടെ ഔദ്യോഗിക കണക്ക് ലഭ്യമാകൂ. രക്ഷപ്പെട്ട പലർക്കും ഗുരുതരമായ പരിക്കുകൾ പറ്റിയിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ഹിരിയൂർ റൂറൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com