നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിച്ച് കർണാടക മുഖ്യമന്ത്രി ശിവകുമാർ

സംസ്ഥാന നിയമസഭയുടെ മൺസൂൺ സമ്മേളനം വ്യാഴാഴ്ച ആരംഭിക്കുന്നതിന് ഒരു ദിവസം മുൻപാണ് മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിച്ചത്
D.K. Shivakumar

ഡി.കെ. ശിവകുമാർ

Updated on

ബെംഗളൂരു: മന്ത്രിസഭാ വികസനം നടത്തി പത്ത് ദിവസത്തിന് ശേഷം കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പുതുതായി മന്ത്രിമാരായി ചുമതലയേറ്റവർക്ക് വകുപ്പുകൾ അനുവദിച്ചു. നേരത്തെ മന്ത്രിസ്ഥാനം ഏറ്റെടുത്ത രണ്ട് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വരുത്തി.

സമീർ അഹമ്മദ് ഖാന് ഭവനവകുപ്പും ലക്ഷ്മൺ സവാദിക്ക് സഹകരണവകുപ്പും നൽകി. അടുത്തിടെ വരെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായിരുന്ന രുദ്രപ്പ മാണപ്പ ലമാനിക്ക് പഞ്ചസാര, ടെക്സ്റ്റൈൽസ് വകുപ്പുകൾ നൽകി.

തങ്ങൾക്ക് അനുവദിച്ച വകുപ്പുകളിൽ അതൃപ്തി പ്രകടിപ്പിച്ച രണ്ട് മന്ത്രിമാരുടെ വകുപ്പുകളും മാറ്റി. രാമലിംഗ റെഡ്ഡിയെ ജലസേചന വകുപ്പിൽ നിന്ന് വനം, പരിസ്ഥിതി, കാലാവസ്ഥാ വകുപ്പിലേക്ക് മാറ്റി. കെ.എച്ച്. മുനിയപ്പയ്ക്ക് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പിന് പകരം സാമൂഹ്യക്ഷേമ വകുപ്പാണ് നൽകിയത്. ആരോഗ്യമന്ത്രി യു.ടി. ഖാദറിന് ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്, വഖഫ് വകുപ്പുകളുടെ അധിക ചുമതല നൽകി.

ശിവകുമാർ നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ നിലവിൽ വനിതാ മന്ത്രിയില്ല. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് രണ്ട് മാസത്തിന് ശേഷം ഓഗസ്റ്റ് മൂന്നിനാണ് ശിവകുമാർ മന്ത്രിസഭ വികസിപ്പിച്ചത്. 19 മന്ത്രിമാരെ പുതുതായി ഉൾപ്പെടുത്തിയതോടെ മന്ത്രിസഭയുടെ അംഗസംഖ്യ 33 ആയി ഉയർന്നു. ഒരു മന്ത്രിസ്ഥാനം കൂടി ഒഴിഞ്ഞുകിടക്കുകയാണ്.

സംസ്ഥാന നിയമസഭയുടെ മൺസൂൺ സമ്മേളനം വ്യാഴാഴ്ച ആരംഭിക്കുന്നതിന് ഒരു ദിവസം മുൻപാണ് മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിച്ചത്.

logo
Metro Vaartha
www.metrovaartha.com