രാജി സമർപ്പിച്ച് സിദ്ധരാമയ്യ; കർണാടകയിൽ ഇനി ഡികെ യുഗം!

ഗവ‍ർണർ സ്ഥലത്തില്ലാത്തതിനാൽ ഓഫീസിൽ രാജിക്കത്ത് ഏൽപിക്കുകയായിരുന്നു
karnataka cm siddaramaiah resigned

രാജി സമർപ്പിച്ച് സിദ്ധരാമയ്യ; കർണാടകയിൽ ഇനി ഡികെ യുഗം!

Updated on

ബെംഗളൂരു: കര്‍ണാടകയില്‍ അധികാരമാറ്റം. മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് സിദ്ധരാമയ്യ. ലോക്ഭവനിൽ എത്തിയാണ് രാജി സമർപ്പിച്ചത്. ഗവ‍ർണർ സ്ഥലത്തില്ലാത്തതിനാൽ ഓഫീസിൽ രാജിക്കത്ത് ഏൽപിക്കുകയായിരുന്നു. ഹൈക്കമാൻഡിന്‍റെ ആവശ്യപ്രകാരമാണ് രാജിയെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.

നേതൃത്വം പറഞ്ഞാൽ രാജിവെക്കുമെന്ന് താൻ നേരത്തെ പറ‌‌‌ഞ്ഞിരുന്നതായും അദ്ദേഹം പ്രതികരിച്ചു. സിദ്ധരാമയ്യ വൈകിട്ട് നാലരയ്ക്ക് ബെംഗളുരുവിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

ഇതോടെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി പദത്തിനായി തര്‍ക്കമുണ്ടായിരുന്നു. അന്ന് രണ്ടര വര്‍ഷം ഫോര്‍മുലയിലാണ് തര്‍ക്കം അവസാനിപ്പിച്ചത്. സിദ്ധരാമയ്യ മൂന്നാം വര്‍ഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

അതേസമയം, രാജ്യസഭ സീറ്റ് ഹൈക്കമാൻഡ് ഓഫർ ചെയ്തിരുന്നെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ താത്പര്യമില്ലെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. നേതൃത്വത്തിന്‍റെ വാഗ്ദാനം സ്നേഹത്തോടെ നിരസിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാനാണ് താല്‍പര്യം. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ പുതിയ മന്ത്രിസഭയിൽ അംഗമായേക്കുമെന്ന് സൂചനകളുണ്ട്.

logo
Metro Vaartha
www.metrovaartha.com