തന്നെ താഴെയിറക്കാൻ 50 കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി 50 കോടി വാഗ്ദാനം ചെയ്തു: സിദ്ധരാമയ്യ

ടി നരസിപുര നിയോജക മണ്ഡലത്തിൽ 470 കോടി രൂപയുടെ പൊതുമരാമത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
BJP offered 50 crores to 50 Congress MLAs to topple him: Siddaramaiah
സിദ്ധരാമയ്യ
Updated on

ബംഗളൂരു: തന്നെയും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിനെയും താഴെയിറക്കാൻ ബിജെപി 50 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കർണാടക മുഖ‍്യമന്ത്രി സിദ്ധരാമയ്യ. ടി നരസിപുര നിയോജക മണ്ഡലത്തിൽ 470 കോടി രൂപയുടെ പൊതുമരാമത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസ് എംഎൽഎമാരെ വിലക്കെടുക്കാനുള്ള പദ്ധതി വിജയിക്കാത്തതിനാലാണ് തനിക്കും സർക്കാരിനുമെതിരെ ബിജെപി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സിദ്ധരാമയ്യ ആരോപിച്ചു. 'ഇത്തവണ ബിജെപി എന്‍റെ സർക്കാരിനെ താഴെയിറക്കാൻ ശ്രമിച്ചു.

ഓരോ എംഎൽഎക്കും 50 കോടി രൂപയാണ് ബിജെപി വാഗ്ദാനം ചെയ്തത്. 50 എംഎൽഎമാർക്ക് 50 കോടി. ഈ പണം എവിടെ നിന്ന് വരുന്നു? ബിഎസ് യെദ്യൂരപ്പയും, ബസവരാജ ബൊമ്മൈയും നോട്ടുകൾ അച്ചടിക്കുകയാണോ? പണം എവിടെ നിന്നാണ് വരുന്നത്? ഇത് അഴിമതി പണമാണ് അവർക്ക് കോടികളുണ്ട് അവർ ഇത് ഉപയോഗിച്ച് 50 കോടിക്ക് എംഎൽഎമാരെ വാങ്ങുന്നു. ഞങ്ങളുടെ എംഎൽഎമാർ അതിന് സമ്മതിച്ചില്ല അതിനാൽ അവർ എന്നെ കളങ്കപ്പെടുത്താനും നീക്കം ചെയ്യാനും ശ്രമിക്കുകയാണ്'. സിദ്ധരാമയ്യ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com