

ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുമെന്ന് കർണാടക തെരഞ്ഞെടുപ്പ് കമ്മീഷണർ
ബംഗലുരൂ: ഗ്രേറ്റർ ബംഗലുരൂ അതോറിറ്റിയുടെ കീഴിൽ രൂപീകരിച്ച അഞ്ച് കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുമെന്ന് കർണാടക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ.
ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ജില്ല, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പറുകളാണ് ഉപയോഗിക്കുകയെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ജി.എസ്. സംഗ്രേഷി പറഞ്ഞു.
ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും കമ്മീഷണർ പറഞ്ഞു. മെയ് 25ന് ശേഷമാകും തെരഞ്ഞെടുപ്പ്. ബാലറ്റ് പേപ്പറുകളോ അല്ലെങ്കിൽ ഇവിഎമ്മുകളോ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താൻ നിയമം അനുശാസിക്കുന്നതിനാൽ കമ്മീഷണ് തീരുമാനമെടുക്കാനുള്ള വിവേചനാധികാരമുണ്ടെന്നും കമ്മീഷണർ പറഞ്ഞു. വെബ് ക്യാമറകളും സിസിടിവി ക്യാമറകളും സ്ഥാപിക്കുമെന്നും മതിയായ പൊലീസ് സുരക്ഷ ശക്തമാക്കുമെന്നും കമ്മീഷണർ പറഞ്ഞു.