'രാഹുൽ അജയ്യൻ': എഐസിസി ആസ്ഥാനത്ത് ആഘോഷം

രാഹുൽ അജയ്യനാണെന്ന് കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു.
'രാഹുൽ അജയ്യൻ':  എഐസിസി ആസ്ഥാനത്ത് ആഘോഷം
Updated on

ബെംഗളൂരു: കർണാടകയിൽ വ്യക്തമായ ലീഡ് നിലയുമായി മുന്നേറുമ്പോൾ കോൺഗ്രസ് ആത്മ വിശ്വാസത്തിലാണ്. എഐസിസി ആസ്ഥാനത്ത് ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പ്രമുഖ നേതാക്കളടക്കം എഐസിസി ആസ്ഥാനത്ത് എത്തി. ജയം ഉറപ്പിച്ചുള്ള പ്രതികരണങ്ങളാണ് കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. 120 ന് മുകളിൽ സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി നിലനിൽക്കും എന്ന പ്രതീക്ഷയാണ് നേതൃത്വം പങ്കുവയ്ക്കുന്നത്.

മാത്രമല്ല രാഹുൽ അജയ്യനാണെന്ന് കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു. രാഹുലിന്‍റെ ഭാരത് ജോഡോ യാത്രയും പ്രചരണ തന്ത്രങ്ങളും കർണാടകയിൽ ഗുണം ചെയ്തെന്ന വിലയിരുത്തലാണ് വിജയ പ്രതീക്ഷക്കു പിന്നാലെ പുറത്തുവരുന്നത്.

ഓപ്പറേഷൻ താമരയെ പ്രതിരോധിക്കുന്നതിനായി കൃത്യമായ പദ്ധതിയോടെയാണ് കോൺഗ്രസ് മുന്നോട്ടു പോവുന്നത്. സർക്കാർ രൂപീകരിക്കുന്നതിലേക്കുള്ള കാര്യങ്ങളിലേക്കാവും ഇനി കോൺഗ്രസ് കടക്കുക .

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com