'കോൺഗ്രസിന് സ്വന്തം എംഎൽഎമാരെ പോലും വിശ്വാസമില്ല, അന്തിമ വിജയം ബിജെപിക്ക്'

ബിജെപിയുടെ ഓപ്പറേഷന്‍ താമരയെയാണ് കോണ്‍ഗ്രസിനു ഭയം
'കോൺഗ്രസിന് സ്വന്തം എംഎൽഎമാരെ പോലും വിശ്വാസമില്ല, അന്തിമ വിജയം ബിജെപിക്ക്'

ബെംഗളൂരു: കർണാടകയിൽ ആദ്യ ഫലസൂചനകൾ കോൺഗ്രസിന് അനുകൂലമാണെങ്കിലും ആത്മവിശ്വാസം കൈവിടാതെ ബിജെപി നേതാക്കൾ. കേവല ഭൂരിപക്ഷത്തിന് വേണ്ട മാന്ത്രിക സംഖ്യ ബിജെപി മറികടക്കുമെന്നാണ് മുഖ്യമന്ത്രി ബൊമ്മെ പറയുന്നത്. എല്ലാ ബൂത്തുകളിൽ നിന്നും മണ്ഡലങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ അനുകൂലമാണെന്നും ബൊമ്മെ വ്യക്തമാക്കി.

ബിജെപിയുടെ ഓപ്പറേഷന്‍ താമരയെയാണ് കോണ്‍ഗ്രസിനു ഭയം. കോൺഗ്രസിനു സ്വന്തം എംഎൽഎമാരെപ്പോലും വിശ്വാസമില്ല. അവർക്കു കേവല ഭൂരിപക്ഷം കിട്ടില്ല. അതിനാൽ മറ്റു പാർട്ടികളുമായി കോൺഗ്രസ് ബന്ധപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേവല ഭൂരിപക്ഷം കിട്ടിയാലും കോൺഗ്രസിന്‍റെ വെല്ലുവിളി തുടരുമെന്നും വിജയിക്കാൻ സാധ്യതയുള്ള നേതാക്കളെല്ലാം നേതൃത്വത്തിന്‍റെ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com