
ബാംഗ്ലൂർ: വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം കൈവരിക്കുമെന്ന് ലോക് പോൾ നടത്തിയ പ്രീ പോൾ സർവേയിൽ പറയുന്നു.
ഈ വരുന്ന മേയിൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർവേ ഫലം അനുസരിച്ച് കോണ്ഗ്രസിന് ഒറ്റയ്ക്ക് 116 മുതൽ 122 സീറ്റുകൾ വരെ ലഭിച്ചേക്കാമെന്നു പറയുന്നു. ബിജെപിക്ക് 77 മുതൽ 83 സീറ്റുകൾ വരെയും,ജെ ഡി എസി ന് 21 മുതൽ 27 സീറ്റുകൾ വരെ ലഭിച്ചേക്കാമെന്നും പറയുന്നു. കർണാടകയിൽ 113 സീറ്റുകളാണ് ഭൂരിപക്ഷത്തിനായി വേണ്ടത്.