തെരുവുനായയുടെ കടിയേൽക്കുന്നവർക്ക് 3,500 രൂപ വീതം ലഭിക്കും; ഉത്തരവിറക്കി കർണാടക സർക്കാർ

മരണം സംഭവിക്കുകയോ പേവിഷബാധയേൽക്കുകയോ ചെയ്താൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്
karnataka government announced compensation for stray dog attack

തെരുവുനായ

file image

Updated on

ബെംഗളൂരു: തെരുവുനായയുടെ കടിയേൽക്കുന്നവർക്ക് 3,500 രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് കർണാടക സർക്കാർ. ഇതു സംബന്ധിച്ചുള്ള ഉത്തരവ് സർക്കാർ‌ പുറത്തിറക്കി. മരണം സംഭവിക്കുകയോ പേവിഷബാധയേൽക്കുകയോ ചെയ്താൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.

നഷ്ടപരിഹാര വിതരണത്തിനു വേണ്ടി പുതിയ കമ്മിറ്റിയെ നിയോഗിക്കാനും സർക്കാർ തീരുമാനിച്ചതായാണ് വിവരം. അതേസമയം, പാമ്പുകടിയേറ്റവർക്ക് സൗജന‍്യ ചികിത്സ നൽകുമെന്നും സർക്കാർ വ‍്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com