വോട്ടർ പട്ടിക ക്രമക്കേട്; അന്വേഷണം ആരംഭിച്ച് കർണാടക സർക്കാർ

വോട്ടർ പട്ടിക ക്രമക്കേട് അന്വേഷിക്കാൻ കർണാടക മുഖ‍്യമന്ത്രി സിദ്ധാരാമയ്യ നിയമവകുപ്പിന് നിർദേശം നൽകി
karnataka government starts investigation in election fraud allegations of rahul gandhi

സിദ്ധാരാമയ്യ

Updated on

ബംഗളൂരു: വോട്ട് മോഷണമെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ കർണാടക സർക്കാർ അന്വേഷണം ആരംഭിച്ചു. വോട്ടർ പട്ടിക ക്രമക്കേട് അന്വേഷിക്കാൻ കർണാടക മുഖ‍്യമന്ത്രി സിദ്ധാരാമയ്യ നിയമവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. സമയബന്ധിതമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് മുഖ‍്യമന്ത്രി നിയമവകുപ്പിനോട് ആവശ‍്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം നിയമവകുപ്പിനോട് ഇതു സംബന്ധിച്ച് രൂപരേഖ തയാറാക്കാനും നിയമസാധുത പരിശോധിക്കാനും മുഖ‍്യമന്ത്രി ആവശ‍്യപ്പെട്ടിരുന്നു. ഇതിനു പിന്നാലൊയണ് ഇപ്പോൾ കർണാടക സർകാർ വോട്ടർ പട്ടിക ക്രമക്കേടിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ആറു തരത്തിൽ വോട്ട് മോഷണം നടന്നുവെന്നായിരുന്നു രാഹുൽ ഗാന്ധി ആരോപിച്ചിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com