വാത്മീകി കോർപ്പറേഷൻ അഴിമതി കേസ്: കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചു

ഹൈക്കമാന്‍റുമായി ആലോചിച്ച് രാജിയിൽ തീരുമാനമെടുക്കുമെന്ന് സിദ്ധരാമയ്യ
Karnataka Minister B. Nagendra resigned
വാത്മീകി കോർപ്പറേഷൻ അഴിമതി കേസ്: കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചു

ബംഗളൂരു: വാത്മീകി കോർപ്പറേഷൻ അഴിമതി കേസിനെ തുടർന്ന് കർണാടക മന്ത്രിസഭയിലെ ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. രാജിക്കത്ത് ബി നാഗേന്ദ്ര മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൈമാറി. വിഷയത്തിൽ ബിജെപി വ്യാഴാഴ്ച നിയമസഭയ്ക്കു പുറത്ത് പ്രതിഷേധിച്ചിരുന്നു. ഹൈക്കമാന്‍റുമായി ആലോചിച്ച് രാജിയിൽ തീരുമാനമെടുക്കുമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.

ഗോത്രവികസനത്തിനായി രൂപീകരിച്ച കോർപറേഷന് കീഴിൽ ഉള്ള 187 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് തിരിമറി നടത്തി എന്നതാണ് കേസ്. കോർപറേഷന്‍റെ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖറിനെ മെയ് 26-ന് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തിരിമറി നടന്നത് മന്ത്രി കൂടി അറിഞ്ഞാണെന്ന് ഉദ്യോഗസ്ഥൻ ആത്മഹത്യ കുറിപ്പും എഴുതി വച്ചിരുന്നു. കേസിൽ കോർപ്പറേഷന്‍റെ എംഡി ജെജി പത്മനാഭയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com